2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കശ്മീരില്‍ നുഴഞ്ഞുകയറ്റത്തിനിടെ നാലു ഭീകരരെ സൈന്യം വെടിവെച്ചു വീഴ്ത്തി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ റാംപൂര്‍ മേഖലയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച നാലു ഭീകരരെ സൈന്യം വെടിവെച്ചുവീഴ്ത്തി. നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരെ സൈന്യം ചേര്‍ന്ന് വളയുകയും ആക്രമണശ്രമം തടയുകയുമായിരുന്നു. സഥലത്ത് സൈന്യത്തിന്റെ പരിശോധന തുടരുകയാണ്.

അതേസമയം, ത്രാലിനടുത്ത് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഏറ്റുമുട്ടല്‍. ഇവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News