2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് യു.എസ്

 

വാഷിങ്ടണ്‍: കശ്മിര്‍ വിഷയത്തില്‍ മധ്യസ്ഥതക്ക് തയാറാണെന്ന് ആവര്‍ത്തിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയെയും പാകിസ്താനെയും സഹായിക്കാന്‍ യു.എസ് തയാറാണ്. അക്കാര്യം അവരെ അറിയിച്ചതാണ്. ഇനി ഇന്ത്യയും പാകിസ്താനുമാണ് തീരുമാനങ്ങളെടുക്കേണ്ടതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനുംതമ്മില്‍ കാലങ്ങളായി കശ്മിര്‍ വിഷയത്തില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ആര്‍ട്ടികിള്‍ 370 റദ്ദാക്കിയതിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ചൂടുപിടിച്ചിരിക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മാസം ജി 7 ഉച്ചകോടിയില്‍ കശ്മിര്‍ വിഷയം ഇന്ത്യ-പാക് നയതന്ത്ര വിഷയമാണെന്നും അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യമില്ലെന്നും മോദി ട്രംപിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഥ്യസ്ഥതക്ക് ഒരുക്കമാണെന്ന് ട്രംപ് വ്യക്തമാക്കിയിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.