2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കശ്മിര്‍: യു.എന്നില്‍ ഉന്നയിക്കണമെന്ന സഈദിന്റെ ഹരജി തള്ളി

ലാഹോര്‍: കശ്മിര്‍ പ്രശ്‌നം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്ന ഹാഫിസ് സഈദിന്റെ ഹരജി ലാഹോര്‍ കോടതി തള്ളി. യു.എന്‍ രക്ഷാ കൗണ്‍സിലില്‍ കശ്മിര്‍ വിഷയം ഉന്നയിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരനായ സഈദ് റിട്ട് ഹരജി നല്‍കിയത്. ഹരജിക്കാരന്റെ ആവശ്യം കോടതിയുടെ അധികാര പരിധിയില്‍പ്പെട്ടതല്ലെന്ന് ചീഫ് ജസ്റ്റിസ് സയ്യിദ് മന്‍സൂര്‍ അലി പറഞ്ഞു.
കശ്മിരില്‍ ഇന്ത്യ വ്യാപകമായി മനുഷ്യാവകാശലംഘനങ്ങളും അതിക്രമങ്ങളും നടത്തുകയാണെന്നും സഈദ് അഭിഭാഷകന്‍ എ.കെ.ദോഗര്‍ മുഖേന നല്‍കിയ ഹരജിയില്‍ പറഞ്ഞു. കശ്മിരില്‍ ഇന്ത്യയ്‌ക്കെതിരേ ഗുരുതരമായ ആരോപണമുന്നയിച്ച സഈദ്, ഇക്കാര്യത്തില്‍ വെറും പ്രസ്താവന ഇറക്കുകയല്ലാതെ മറ്റൊന്നും പാക് സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു.
കശ്മിരില്‍ ഹിതപരിശോധന നടത്താനും അതുപ്രകാരം കശ്മിരികള്‍ക്ക് തീരുമാനിക്കാമെന്നുമുള്ള പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാഗ്ദാനം ഇന്ത്യ തള്ളിയെന്നും ഹരജിയില്‍ പറയുന്നു. പൊതുതാല്‍പര്യമുള്ള ഇത്തരം രാഷ്ട്രീയവും അന്താരാഷ്ട്രതലത്തിലുള്ളതുമായ വിഷയങ്ങളില്‍ കോടതികള്‍ക്ക് ഇടപെടാമെന്ന് ഹാഫിസിന്റെ അഭിഭാഷകന്‍ വാദിച്ചു. അമേരിക്ക സഈദിന്റെ തലയ്ക്ക് 10 ദശലക്ഷം ഡോളര്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.