2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മിര്‍ മുസ്‌ലിംകള്‍ക്ക് ന്യൂനപക്ഷപദവി: പുനപ്പരിശോധിക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ മുസ്്‌ലിംകള്‍ക്ക് ന്യൂനപക്ഷ പദവിയുടെ ആവശ്യകത ഉണ്ടോയെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനവും തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നാല് ആഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഒരു ഹരജിയില്‍ വാദം കേള്‍ക്കേ നിര്‍ദേശിച്ചു.
വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും, ദേശീയ ന്യൂനപക്ഷ കമ്മിഷനും സുപ്രിം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ജമ്മുകശ്മിര്‍ സ്വദേശിയായ അഭിഭാഷകന്‍ അങ്കുര്‍ ശര്‍മ്മയാണ് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.