2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കശ്മിര്‍: പാകിസ്താന് പിന്തുണ ആവര്‍ത്തിച്ച് ചൈനീസ് പ്രസിഡന്റ്

 

ബെയ്ജിങ്: കശ്മിര്‍ പ്രശ്‌നം ചൈന സൂക്ഷ്മമായി നിരീക്ഷിച്ച് വരുകയാണെന്നും അടിസ്ഥാന താല്‍പര്യങ്ങളില്‍ പാകിസ്താന് പിന്തുണ നല്‍കുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്. മറ്റന്നാള്‍ ഇന്ത്യയിലെത്താനിരിക്കെയാണ് ചൈനീസ് പ്രസിഡന്റ് നയം വ്യക്തമാക്കിയത്. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഷീയുമായി ചര്‍ച്ച നടത്തുക.
നിലവിലെ സാഹചര്യത്തിന്റെ ശരിയും തെറ്റും വ്യക്തമാണെന്നാണ് ബെയ്ജിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ഷീ ജിന്‍ പിങ് പറഞ്ഞത് എന്ന് സിന്‍ഹുവ പറയുന്നു. കശ്മിര്‍ പ്രശ്‌നം ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തി, സമാധാനപരമായി പരിഹരിക്കണമെന്ന് ഷീ ആവശ്യപ്പെട്ടു. ഉഭയകക്ഷി ബന്ധവും വിവിധ മേഖലാതല, ആഗോള പ്രശ്‌നങ്ങളും മോദിയും ഷീയും ചര്‍ച്ച ചെയ്യും. പാകിസ്താന്റെ സ്വതന്ത്ര പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കുന്നതില്‍ ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി ഷീ ഇമ്രാന്‍ ഖാനെ അറിയിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.