2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

കശ്മിരില്‍ സൈനിക പോസ്റ്റിന് നേരെ വെടിവയ്പ്

ശ്രീനഗര്‍: കശ്മിരില്‍ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സൈനിക പിക്കറ്റിനു നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് സി.ആര്‍.പി എഫിന്റെയും പോലിസിന്റെയും  യാരിപോറയിലെ ബെഹിബാഗിലുള്ള സംയുക്ത പിക്കറ്റിനു നേരെ വെടിവയ്പ്പു നടത്തിയത്. കഴിഞ്ഞ ദിവസത്തെ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വിവിധ സേനാവിഭാഗങ്ങള്‍ കനത്ത സുരക്ഷ തുടരുന്നതിനിടയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ പ്രാദേശിക തീവ്രവാദി സംഘങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. ആക്രമണമുണ്ടായ ഭാഗത്ത് തിരച്ചില്‍ നടക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.