2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കശ്മിരില്‍ രണ്ട് വ്യോമസേനാ കമാന്‍ഡോകള്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മിരിലെ ബന്ദിപ്പോറ ജില്ലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വ്യോമസേനയുടെ രണ്ട് കമാന്‍ഡോകള്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി. ഇന്നലെ രാവിലെയായിരുന്നു ഏറ്റുമുട്ടല്‍.
ഇതാദ്യമായാണ് കശ്മിരില്‍ ഭീകരാക്രമണത്തില്‍ വ്യോമസേനാ കമാന്‍ഡോകള്‍ കൊല്ലപ്പെടുന്നത്. പൊതുവെ കശ്മിര്‍ താഴ്‌വരയിലെ ഭീകരവേട്ടയില്‍ വ്യോമസേന ഇടപെടാറില്ല.
ഭീകരരെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ചവരെയാണ് ഇന്നലെ പ്രത്യേക ദൗത്യത്തിനായി വ്യോമസേന നിയോഗിച്ചിരുന്നത്. ബന്ദിപ്പോറയിലെ ഹാജിനില്‍ ഭീകരസാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് കരസേന, പൊലിസ് എന്നിവര്‍ക്കൊപ്പം വ്യോമസേനയുടെ ഗരുഡ് കമാന്‍ഡോകളും സംയുക്തമായി തി രച്ചില്‍ തുടങ്ങിയത്.
കൊല്ലപ്പെട്ട ഭീകരര്‍ പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ സംഘടനയില്‍ പെട്ടവരാണെന്ന് സംശയിക്കുന്നതായി സൈന്യം അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.