2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കശ്മിരില്‍ ഭീകരര്‍ രണ്ടുപേരെ ബന്ദികളാക്കി

 

ജമ്മു: രൂക്ഷമായ ഏറ്റുമുട്ടലുണ്ടായ ബന്ദിപുരയില്‍ രണ്ടുസാധാരണക്കാരെ ഭീകരര്‍ ബന്ദികളാക്കി. ഉത്തര കശ്മിരിലെ ബന്ദിപുര ജില്ലയിലുള്ള ഹജിന്‍ പ്രദേശത്തുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഭീകരര്‍ സാധാരണക്കാരെ ബന്ദികളാക്കിയത്. ഇതില്‍ ഒരാളെ സൈന്യം രക്ഷപ്പെടുത്തി. മൂന്നംഗ ഭീകര സംഘം ബന്ദിയാക്കിയ പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണ്.
ഇന്നലെ രാവിലെ മുതല്‍ ഹജിനില്‍ രൂക്ഷമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. ഒരു ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടതായും രണ്ടു സൈനികര്‍ക്കു പരുക്കേറ്റതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ ജമ്മുകശ്മിരിലെ മൂന്നിടത്താണ് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടിയത്.
അതേസമയം ബാരാമുള്ള ജില്ലയിലെ സോപോരില്‍ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ദങ്കിവച പൊലിസ് സ്റ്റേഷന്‍ മേധാവി മുദസിര്‍ അഹമ്മദും അംഗരക്ഷനുമാണ് പരുക്ക്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.