2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കശ്മിരില്‍ ഒരു ജവാനുകൂടി വീരമൃത്യു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കും ഗ്രാമീണ മേഖലകള്‍ക്കും നേരെ പാകിസ്താന്‍ നടത്തുന്ന ആക്രമണം തുടരുന്നു. ആക്രമണത്തിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുകൊണ്ടുള്ള ആക്രമണം പാക് സൈന്യം തുടരുകയാണ്.
ഇന്നലെ കശ്മിരിലെ നൗഷേര സെക്ടറില്‍ സൈനിക പോസറ്റുകള്‍ക്കുനേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തി.
ഉത്തര കശ്മിരിലെ ദര്‍സു മേഖലയിലാണ് ഭീകരരെ സൈന്യം വധിച്ചത്. ഇവരില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
പാക് ആക്രമണത്തെ ശക്തമായ രീതിയില്‍ പ്രതിരോധിച്ച സൈന്യം പാക് സൈനിക പോസ്റ്റുകള്‍ക്ക് വലിയതോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി.
ഗ്രാമീണ മേഖല ലക്ഷ്യം വച്ച് നടത്തിയ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.