2018 January 12 Friday
നിശ്ചയമായും അല്ലാഹുവിനോട് ചെയ്ത കരാറിനും തങ്ങള്‍ ചെയ്ത സത്യത്തിനും പകരം (ഐഹികമായ) നിസാരവില വാങ്ങുന്നവരാരോ അവര്‍ക്ക് പരലോകത്ത് യാതൊരംശവുമില്ല.
(വിശുദ്ധ ഖുര്‍ആന്‍)

കശ്മിരിലേക്ക് പോകരുതെന്ന് പൗരന്മാര്‍ക്ക് യു.എസ് മുന്നറിയിപ്പ്

വാഷിങ്ടണ്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി യു.എസ്. വിനോദ സഞ്ചാരത്തിനുള്ള പ്രദേശങ്ങളെ നാലു ഭാഗങ്ങളായിട്ടാണ് വിഭജിച്ചിരിക്കുന്നത്. അതീവ ജാഗ്രതയോര്‍പ്പെടുത്തേണ്ട ലെവല്‍ രണ്ടില്‍ ആണ് ഇന്ത്യയുള്‍പ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഭീകരവാദവും കുറ്റകൃത്യങ്ങളും കൂടതലാണെന്ന് യു.എസ് ആഭ്യന്തരമന്ത്രാലയം പറയുന്നു. പാകിസ്താനുമായി സംഘര്‍ഷവും വെടിവയ്പും തുടരുന്ന ജമ്മുകശ്മിരിലേക്ക് യാത്ര ചെയ്യരുതെന്ന് സഞ്ചാരികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോക രാജ്യങ്ങളിലെ സുരക്ഷയെ സംബന്ധിച്ച് പൗരന്മാര്‍ക്ക്് വ്യക്തമായ ചിത്രം നല്‍കുകയാണ് ഇത്തരം മുന്നറിയിപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ പാകിസ്താനിലേക്കുള്ള സഞ്ചാരികള്‍ക്ക് നല്‍കിയിരിക്കുന്നത് ലെവല്‍ മൂന്ന് ആണ്. അതായത് ഇവിടത്തേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം. അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു സ്ഥലങ്ങള്‍, സിറിയ, യെമന്‍, സോമാലിയ തുടങ്ങിയ രാഷ്ട്രങ്ങളിലേക്കുള്ള യാത്രക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയാണ് നല്‍കിയിരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.