2019 December 08 Sunday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

കശ്മിരിനെ ഇനിയും കശാപ്പ് ചെയ്യരുത്

കശ്മിരില്‍ കലാപം അവസാനിക്കാത്തത് ആശങ്ക പരത്തുന്ന സംഗതിയാണ്. വിഘടനവാദ പ്രസ്ഥാനങ്ങള്‍ക്കു നല്ല വേരോട്ടമുള്ള കശ്മീരില്‍ അവയെ മറികടക്കണമെങ്കില്‍ സര്‍ക്കാരിനു ജനങ്ങളുടെ സഹകരണം കൂടിയേ തീരൂ. എപ്പോഴും ജനങ്ങളെ ഒപ്പം നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി ശ്രമിക്കണം. സുരക്ഷാസേനയുടെ ഇടപെടലുകള്‍ അങ്ങേയറ്റം സംയമനത്തോടെയാവണം.
ബലപ്രയോഗംകൊണ്ടു ജനകീയ മുന്നേറ്റങ്ങളെ തടയാനാവുമെന്ന് ധരിക്കുന്നത് ശുദ്ധവങ്കത്തമാണ്.

കശ്മീരിലെ ഇപ്പോഴത്തെ അസ്വസ്ഥതകളില്‍നിന്നു മുതലെടുക്കാന്‍ പാക്കിസ്ഥാന്‍ കോപ്പുകൂട്ടുന്നത് കാണാതെ പോകരുത്. സുരക്ഷാസേന കാശ്മീരികളെ പ്രകോപനം കൂടാതെ കൊന്നൊടുക്കുന്നതായുള്ള അവരുടെ പ്രചാരണം ജനങ്ങളെ സ്വാധീനിക്കും. കശ്മീര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് ആഗോള കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്.

കശ്മീരിലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയല്ല, അടിസ്ഥാനപരമായ പ്രശ്‌നങ്ങളിലേക്കു കടന്നുചെന്നു പരിഹാരം കാണുകയാണു വേണ്ടത്. പട്ടാളക്കാരും ആയുധങ്ങളും നിരന്തരം നീങ്ങിക്കൊണ്ടിരിക്കുന്ന, വെടിയൊച്ചകള്‍ നിലക്കാത്ത പ്രദേശമാക്കി കശ്മീരിനെ മാറ്റിത്തീര്‍ക്കുന്ന നിലപാട് ആശങ്കാജനകം തന്നെയാണ്. അവരും ഇന്ത്യക്കാരാണെന്ന് നാം മറക്കരുത്.

ശ്യാം മനോഹര്‍
അഞ്ചച്ചവിടി


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News