2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കശ്മിരിനുള്ള പ്രത്യേക പദവി പരമാധികാരത്തില്‍ നിന്നുള്ള വ്യതിചലനമെന്ന് അജിത് ഡോവല്‍

ന്യൂഡല്‍ഹി: ജമ്മു കശ്മിരിന് പ്രത്യേക ഭരണഘടനാ പദവി നല്‍കുന്നതിനെതിരേ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവല്‍. രാജ്യത്തിന്റെ പരമാധികാരത്തില്‍ നിന്നുള്ള വ്യതിചലിക്കലാണ് ഇതുവഴിയുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. 

കശ്മിരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിളിനെതിരേ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉയരുന്നതിനിടയിലാണ് അജിത് ഡോവലിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനെക്കുറിച്ചുള്ള പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ദേശീയ സുരക്ഷാ ഉപദേഷ്ടാവ്.
പരമാധികാര രാജ്യം സൃഷ്ടിക്കുകയെന്നാല്‍ പരമാധികാരമുള്ള ജനതയെ സൃഷ്ടിക്കുകയെന്നതാണ്. അതിനടിസ്ഥാനമായ ഭരണഘടന എല്ലായിടത്തേക്കുമുള്ളതാണ്. എന്നാല്‍ ജമ്മുകശ്മിരിനെ സംബന്ധിച്ചിടത്തോളം എവിടെയാണ് ഭരണഘടന. മറ്റൊരു ഭരണഘടനയാണ് കശ്മിരിനുള്ളത്. ഇത് പരമാധികാരത്തില്‍ നിന്നുള്ള വ്യതിചലനമാണെന്ന് ഡോവല്‍ പറഞ്ഞു.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയെ ഒരൊറ്റപരമാധികാരത്തിനു കീഴില്‍ കൊണ്ടുവരാനാണ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കശ്മിര്‍ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ് തയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പരമാധികാര രാഷ്ട്രത്തിലുള്ള ജനതയുടെ ഉല്‍കൃഷ്ഠതക്ക് എല്ലാവര്‍ക്കും ബാധകമായ ഒരു ഭരണ ഘടനയുടെ പിന്‍ബലമുണ്ട്. കശ്മിരിനെ സംബന്ധിച്ചിടത്തോളം ഈ ഭരണഘടന മുറിഞ്ഞുപോയിരിക്കുന്നു. ഡോവല്‍ പറഞ്ഞു.
ഡോവലിന്റെ പരാമര്‍ശത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുസ്തഫാ കമാല്‍ ശ്രീനഗറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡോവലിന്റെ പരാമര്‍ശത്തിനെതിരേ പ്രതിഷേധിച്ചു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.