2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കശുവണ്ടി ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് നടപടിയെടുക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കശുവണ്ടി ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് നടപടിയെടുക്കും: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: കശുവണ്ടി ഫാക്ടറികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പൂട്ടിക്കിടക്കുന്ന കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ ഉദ്ഘാടനം അയത്തില്‍ ഫാക്ടറി അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കശുവണ്ടി വികസന കോര്‍പ്പറേഷന്റെ 11 ഫാക്ടറികള്‍ ഇന്നലെ  പ്രവര്‍ത്തിച്ചു തുടങ്ങി. ബാക്കിയുള്ളവ ഇന്ന്  മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. തോട്ടണ്ടി കരുതല്‍ ശേഖരമുണ്ടായിട്ടും ചില സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കാത്തത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കോര്‍പ്പറേഷന്റെ കമ്പനികള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടൊപ്പം സ്വകാര്യ മേഖലയിലെ എല്ലാ ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് മിനിമം കൂലി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികള്‍ക്ക് എല്ലാ ദിവസവും ജോലി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. വീണ്ടും തോട്ടണ്ടി വാങ്ങുന്നതിന് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്റെ കമ്പനികള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കാനാവശ്യമായ തോട്ടണ്ടിയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
എം നൗഷാദ് എം.എല്‍.എ അധ്യക്ഷനായി.  മേയര്‍ വി രാജേന്ദ്രബാബു, എന്‍.കെ പ്രേമന്ദ്രന്‍ എം.പി, മുന്‍ എം.പി കെ എന്‍ ബാലഗോപാല്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികള്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.