2018 February 19 Monday
ശത്രുവിനോടു പൊരുതിയിട്ടാണൊരാളുടെ ജീവിതം നടന്നുപോകുന്നതെങ്കില്‍, ശത്രുവിന്റെ ജീവിതം നിലനിര്‍ത്തുന്നതിലും അയാള്‍ക്കൊരു താല്‍പര്യമുണ്ടാവും.
ഫ്രെഡറിക് നീഷെ

കവുങ്ങില്‍ നിന്ന് വീണ് മധ്യവയസ്‌കന് പരുക്ക്

 

വടക്കാഞ്ചേരി: യന്ത്രം ഉപയോഗിച്ച് കവുങ്ങ് കയറുന്നതിനിടെ യന്ത്രം തകരാറായി വന്‍ ഉയരത്തില്‍ നിന്ന് വീണ് മധ്യവയസ്‌ക്കന് ഗുരുതരമായി പരുക്കേറ്റു.
കുണ്ടുകാട് ഊരോംകാട് സ്വദേശി ചെറിയാന്‍ പറമ്പില്‍ വീട്ടില്‍ ജോസി(48)നാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ ഒരു കാല്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. വടക്കാഞ്ചേരിയില്‍ നിന്ന് ആക്ട്‌സ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് ജോസിനെ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.