2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കവിയുടെ ജീവിതം

മലയാളത്തിലെ ക്ഷുഭിത യൗവനെ ത്രസിപ്പിച്ചു നിര്‍ത്തിയ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ കവിതാജീവിതത്തെ ഓര്‍ത്തെടുത്തു സംസാരിച്ചത് വായിച്ചു. അറുപതിന്റെ നിറവിലും ബാലചാന്ദ്രന്‍ ഇപ്പോഴും കവിതയുടെ യുവത്വത്തില്‍ എന്തുകൊണ്ടു തുടരുന്നുവെന്ന അതിശയങ്ങള്‍ക്കുള്ള മികച്ച മറുപടി കൂടിയായിരുന്നു ആ എഴുത്ത്.
ചെറുപ്പത്തില്‍ കവിതയുടെ ഭ്രാന്തില്‍ അലഞ്ഞനാള്‍ മുതല്‍ ഭിക്ഷയെടുത്തു നടന്ന കാലം തൊട്ട് ഹോട്ടല്‍ ജോലിക്കാരനായ ജീവിതം തൊട്ടു പലതരം അനുഭവങ്ങളുടെ തീച്ചൂളയിലൂടെയാണ് ബാലചന്ദ്രന്‍ എന്ന രൂക്ഷമായ കവിതയുണ്ടായത്. അത് അദ്ദേഹം തന്നെ തുറന്നുസമ്മതിച്ചിരിക്കുന്നു. ശ്രദ്ധേയമായ തന്റെ രചനകളുടെ കാലവും പശ്ചാത്തലവും കൂടി കവി വിശദീകരിച്ചത് പുതിയൊരു ഉള്‍ക്കാഴ്ചയാണു പകര്‍ന്നത്. കുറിപ്പിന് എഴുത്തുകാരന്‍ നാലപ്പാടം പത്മനാഭനു നന്ദി.
ഗിരീഷ് കുമാര്‍ വി, പനമരം


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.