2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കവിത എന്ന ആവേശം

വി.കെ.എം കുട്ടി ഈസ്റ്റ് മലയമ്മ, ആര്‍.ഇ.സി കാലിക്കറ്റ് 

കുഞ്ഞിമോള്‍ ബെന്നിക്ക് കവിത ഒരാവേശമാണ്. കടലാസോ പേനയോ പലഹാരപ്പൊതിയോ കാണുമ്പോഴേക്കും കവിത തനിയെ ചുരത്തിക്കൊണ്ടിരിക്കും. ഒരു നിമിഷ കവിയുടെ പരിവേശമാണത് (ലക്കം 191).
ഇതിനു മുന്‍പും ബെന്നിയുടെ കവിത ‘ഞായര്‍ പ്രഭാത’ത്തില്‍ വായിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഗ്രാമവിശുദ്ധിയില്‍ നിന്നുറവയെടുക്കുന്ന വാക്കുകളുടെ തനിമയുള്ള ഭാഷ നിര്‍ഗളിക്കുന്നത് അവരുടെ എഴുത്തില്‍ കാണാവുന്നതാണ്. സ്‌നേഹലാളനയില്‍ ഇറ്റിവീഴുന്ന വാക്ക്തുള്ളികള്‍ എള്ളിന്‍പൂവുപോലെ മനോഹരമായി മാറുന്നു.
ചേര്‍ന്നിണങ്ങുന്ന വാക്കുകളുടെ ലളിതവും ഉചിതവുമായ ഒരുത്തമ കവിതയുടെ ദിവ്യാനുഭൂതിയാണ് ഈ കവിത പകര്‍ന്നുതരുന്നത്. കാരണം ഭാഷയാണ് ഏതൊരു കവിതയുടെയും ആധാരവസ്തു. കവിത ചലിക്കുന്ന ചിത്രവും ചിത്രം നിശ്ചലമായ കവിതയുമാണെന്നു പറയുന്നതും അതുകൊണ്ടാണ്. ”നിനച്ചിരിക്കാ നേരത്ത് അപ്പുറത്തെ കള്ളക്കറുമ്പി പൂച്ച കടിച്ചു കുടഞ്ഞ രസക്കേടോര്‍ത്ത് അനങ്ങാതിരുന്നെങ്കിലും” എന്ന വരികള്‍ മാത്രം ഈ കവിതയുടെ പ്രൗഢിയും പ്രതിഭയും വിളിച്ചോതുന്നു. നന്ദി കവിക്കും ‘ഞായര്‍ പ്രഭാത’ത്തിനും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.