2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കവിതകള്‍

 ബാലകൃഷ്ണന്‍ മണ്ണാര്‍ക്കാട്

വിരഹം

വരണ്ടു വറ്റാറായ പുഴ…

ശേഷിക്കുന്ന കണ്ണീരുതൂകി കരയോട് മൊഴിഞ്ഞു
ഞാനിതാ ഒടുങ്ങുന്നു പ്രിയതമാ.
നിന്നിലേക്കൊരു വട്ടം കൂടിയൊന്നണയാനാവാതെ.

 

 

ചെരുപ്പ്

ക്ഷേത്രത്തില്‍ നിന്നിറങ്ങിയപ്പോള്‍

ചെരുപ്പുകാണാനില്ല.
കൂട്ടുകാരോടു പിറുപിറുത്തു ഏതു മഹാപാപി-
കൊണ്ടുപോയെന്‍ ചെരുപ്പിനി ഞാനെന്തു ചെയ്യും
പത്തുനാളായില്ല ഞാന്‍ മറ്റൊരുത്സവനാളില്‍
പൊക്കിയതാണതു ഹാ മഹാ കഷ്ടം തന്നെ
ഇനിയൊരു കൂട്ടം കിട്ടാന്‍ കാത്തിരുന്നീടെണം
മറ്റൊരുത്സവമെവിടെ ചൊല്ലുവിന്‍ പ്രിയതോഴരേ…

 

 

പ്രതികാരം

പുഴ മരിച്ചു പുഴയിലെ ജീവികളും മരിച്ചു

മണല്‍ത്തരികള്‍ ആര്‍ത്തട്ടഹസിച്ചു
ഞങ്ങളെ കൊല്ലാന്‍ കോരിക്കോണ്ടുപോകുമ്പോള്‍
പൊട്ടിച്ചിരിച്ചവരല്ലെ നിങ്ങള്‍
നിങ്ങളിതാ ചത്തുമലച്ചു
ഞങ്ങളിനിയൊന്നു പൊട്ടിച്ചിരിക്കട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.