2019 May 21 Tuesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂണ്‍

കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ ജൂണ്‍ ആയിരുന്നുവെന്ന്  കണ്ടെത്തല്‍. ഇന്നേവരെ ഉണ്ടണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും ചൂടേറിയ ജൂണ്‍ മാസമായിരുന്നു ഇപ്പോള്‍ കഴിഞ്ഞുപോയത്. നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷനാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞുപോയ 14 മാസവും ഇതുവരെയുള്ള അന്തരീക്ഷ ഊഷ്മാവിന്റെ റെക്കോര്‍ഡ് തകര്‍ത്ത മാസങ്ങളായിരുന്നുവെന്നാണ് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നത്.

ഇതില്‍ താപനില ഏറ്റവുമധികം കൂടിയ അളവില്‍ അനുഭവപ്പെട്ടത് ജൂണ്‍ മാസത്തിലാണ്. കഴിഞ്ഞ 137 വര്‍ഷമായി നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ ആഗോള അന്തരീക്ഷ ഊഷ്മാവ് നിരീക്ഷിക്കുന്നുണ്ടണ്ട്. നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ ചരിത്രത്തിലെ തന്നെ അന്തരീക്ഷ ഊഷ്മാവ് ഏറ്റവും കൂടിയ വര്‍ഷമായിരുന്നു ഇത്.

തെക്കന്‍ റഷ്യയിലും വടക്കന്‍  ആസ്‌ത്രേലിയയിലുമാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത്. അമേരിക്കയുടെ കിഴക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലും കിഴക്കന്‍ മെക്‌സിക്കോയിലും ഒ െവടക്കു കിഴക്കന്‍ ബ്രസീലിലും ആഫ്രിക്കയുടെ വടക്കുപടിഞ്ഞാറന്‍  പ്രദേശങ്ങളിലും ഇന്തോനേഷ്യയിലുമാണ് തൊട്ടു പിന്നാലെ ചൂടു രേഖപ്പെടുത്തിയിരിക്കുന്നത്.

സമുദ്രതാപനിലയും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ജൂണില്‍ അനുഭവപ്പെട്ട താപനിലയും വളരെ കൂടുതലാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായി 2016 മാറുമെന്നും നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.