
പേരാമ്പ്ര: വനംവകുപ്പിന്റെ പെരുവണ്ണാമൂഴിയിലെ കുട്ടികളുടെ പാര്‍ക്കില്‍ വിനോദത്തിനായി എത്തിയ പിഞ്ചു കുട്ടിക്ക് സ്ലൈഡിന്റെ തുരുമ്പിച്ചു പൊട്ടിയ കമ്പിയില്‍ കൈ കുരുങ്ങി പരുേക്കറ്റു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്കൂളിലെ ഷന ആയിഷക്കാണ് പരിക്കേറ്റത്. ഇതോടെ പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കുട്ടിയെ പിന്നീട് ചക്കിട്ടപ്പാറ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്കി. സംഭവം പുറത്തായതോടെയാണു പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ വനം വകുപ്പ് അധികൃതര്‍ നിര്‍ബന്ധിതരായത്.