2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെ നല്‍കി യുവാവിന്റെ മാതൃക

കോവളം: കളഞ്ഞുകിട്ടിയ 12,000 രൂപയും രേഖകളുമടങ്ങിയ പഴ്‌സും വിദേശ വിനോദസഞ്ചാരിക്കു തിരികെ നല്‍കിയ യുവാവ് മാതൃകയായി. കോവളത്ത് വിനോദ സഞ്ചാരത്തിനെത്തിയ റഷ്യക്കാരി ലിയുഡ്മില ഇട്രിനോവയുടെ പണവും രേഖകളും അടങ്ങിയ പഴ്‌സാണു നഷ്ടമായത്. വിഴിഞ്ഞം സ്വദേശി സെയ്ദാലിക്കാണു പഴ്‌സും രേഖയും കളഞ്ഞുകിട്ടിയത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചിനാണു റഷ്യക്കാരിയുടെ പഴ്‌സും പണവും തീരത്ത് നഷ്ടപ്പെട്ടത്. ബീച്ചില്‍ കുടയും കട്ടിലും വാടകയ്ക്കു നല്‍കുന്ന സെയ്ദാലിക്ക് ആറോടെ കടപ്പുറത്തെ മണലില്‍ നിന്ന് ഇവ ലഭിച്ചു. ഉടനെ സുഹൃത്തുക്കളെ വിവരമറിയിച്ചു. രാത്രി ഏഴോടെ ആരുമെത്താത്തതിനെ തുടര്‍ന്ന് പഴ്‌സു ം പണവും പൊലിസിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇട്രിനോവ തീരത്തെ ടൂറിസം പൊലിസ് എയ്ഡ് പോസ്റ്റിലെത്തിയത്. പരാതി സ്വീകരിച്ച് അന്വേഷണത്തിനിറങ്ങിയ ടൂറിസം പൊലിസിനു സെയ്ദാലിയുടെ സുഹൃത്തുക്കള്‍ വിവരം കൈമാറി. തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞതോടെ സ്ഥലത്തെത്തിയ സെയ്ദാലി ടൂറിസം എയ്ഡ് പോസ്റ്റിലെത്തി രേഖകളടങ്ങിയ പഴ്‌സും പണവും റഷ്യന്‍ വനിതക്ക് കൈമാറി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.