2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കല്ലട ബസില്‍ മര്‍ദനം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ്

കാക്കനാട്: കല്ലട ബസിലെ യാത്രക്കാര്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന ഏഴു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് തൃക്കാക്കര അസി. കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍.
ഇന്നലെ വൈകിട്ട് നാലുമണിയോടെ തൃക്കാക്കര അസി. കമ്മീഷണര്‍ക്കു മുന്‍പില്‍ ഹാജരായ ബസുടമ സുരേഷ് കല്ലടയെ അഞ്ച് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വിളിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നില്‍ ഹാജരാവണമെന്ന നിര്‍ദ്ദേശത്തോടെയാണ് സുരേഷിനെ വിട്ടയച്ചത്.
കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ചോദ്യം ചെയ്യലില്‍ മനസിലായെന്നും ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായും അസി. കമ്മീഷണര്‍ പറഞ്ഞു. യാത്രക്കാരെ ആക്രമിച്ച കേസില്‍ സുരേഷ് കല്ലടക്ക് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ”സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു, കുറ്റക്കാരായവരെ പിരിച്ചുവിട്ടു, കൂടുതലൊന്നും പറയാനില്ല” എന്നായിരുന്നു സുരേഷിന്റെ മറുപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News