2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

കല്യാണ ഒറുവും ആര്യനെല്ലിന്റെ ചോറും!


കഞ്ഞിപ്പുരയിലെ പ്രകൃതിരമണീയമായ ഉറവ കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്ക്

റഹീം വെട്ടിക്കാടന്‍

പുത്തനത്താണി: കല്യാണ ഒറു അഥവാ കല്യാണ ഉറവയിലെ വെള്ളവും ആര്യനെല്ലിന്റെ ചോറും കാട്ടിപ്പരുത്തിക്കാരടെ സ്വകാര്യ അഹങ്കാരമാണെന്നൊരു ചൊല്ലുണ്ട്.
    വളാഞ്ചേരി നഗരസഭയിലെ കഞ്ഞിപ്പുരക്കടുത്താണ് കല്യാണ ഒറു. ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ നീരുറവ മഴക്കാലത്തു പാറക്കെട്ടുകളിലൂടെ ഒഴുകി വെള്ളച്ചാട്ടമായിമാറും. ഇവിടേക്കു സന്ദര്‍ശകരുമെത്തുന്നുണ്ട്. ആറു മാസം തുടര്‍ച്ചയായി ഒരു ഉറവയില്‍നിന്ന് ഒഴുകി പാറാഭട്ടി മനയ്ക്കു മുന്നിലൂടെ തൊഴുവാനൂര്‍ തോട്ടിലൂടെ ചങ്ങമ്പള്ളി വഴി കാട്ടിപ്പരുത്തി വില്ലേജിലെ വിവിധ സ്ഥലങ്ങളിലേക്കെത്തുന്ന നീരുറവയാണിത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെ ചെക്ക് ഡാമും ഉണ്ടായിരുന്നു. അതു തകര്‍ന്നു.
ഈ ചെക്ക് ഡാമിന്റെ പ്രവര്‍ത്തനകാലത്തു കിലോമീറ്ററുകള്‍ അകലെയുള്ള സ്ഥലങ്ങളിലെ കൃഷിയിടങ്ങളിലെയും മറ്റും പ്രധാന ആശ്രയം കല്യാണ ഒറുവെന്ന നീരുറവയുടെ ഉദ്ഭവവും ചെക്ക്ഡാമുമായിരുന്നു.
ഇതാണ് കല്യാണ ഒറുവിലെ വെള്ളവും ആര്യനെല്ലിന്റെ ചോറുമെന്ന ചൊല്ലിന്റെ കാരണം. ഈ നീറുവയെ പ്രകൃതിക്കു കോട്ടംതട്ടാത്ത രീതിയില്‍ സംരക്ഷിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.