2019 April 23 Tuesday
പുറമെ നിന്ന് അടിച്ചേല്‍പിക്കാവുന്ന ഒന്നല്ല ജനാധിപത്യം എന്നത്. അത് ഉള്ളില്‍ നിന്നുതന്നെ വരേണ്ടതാണ് -മഹാത്മാഗാന്ധി

കല്യാണവീടുകളിലും പ്രചാരണം; ആവേശമുയര്‍ത്തി ഉണ്ണിത്താന്‍

കാസര്‍കോട്: കല്ല്യാണവീടുകളിലും സജീവമായി യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചാരണം. തെരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ ജില്ലയിലെ ഒട്ടനവധി കല്ല്യാണ വീടുകളില്‍ കയറി ചടങ്ങില്‍ സംബന്ധിച്ചവരെ കണ്ട് വോട്ടഭ്യര്‍ഥന നടത്തിയ ഉണ്ണിത്താന്‍ വരനും സുഹൃത്തുക്കള്‍ക്കുമൊപ്പം കൈകൊട്ടി പാടാനും സമയം കണ്ടെത്തുന്നു.
ഇതോടെ കല്യാണ വീടുകളില്‍ ഉണ്ണിത്താന്‍ താരമായി മാറുന്ന കാഴ്ചയും ദൃശ്യമായിരുന്നു. മാണിക്കോത്തെ ലീഗ് മൂസച്ചാന്റെ മകന്‍ ഇര്‍ഷാദിന്റെ വിവാഹ ചടങ്ങിന് ആശംസ അര്‍പ്പിച്ച് പ്രദേശത്തെ മുസ്‌ലിം ലീഗ് കമ്മിറ്റി,പോഷക ഘടകങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ നല്‍കിയ കാര്‍ഡില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ വോട്ടു നല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതോടൊപ്പം രാഹുല്‍ ഗാന്ധി, മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ പടങ്ങളും പ്രിന്റ് ചെയ്തിരുന്നു.  ഇതിനുപുറമെ പല കല്ല്യാണ വീട്ടുകളിലും രാജ്‌മോഹന്‍ ഉണ്ണിത്താന് വോട്ടു ചെയ്യാന്‍ അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഗാനങ്ങളും ആലപിക്കുന്നത് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വൈറലായിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.