2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖ: ക്രിമിനല്‍ കേസെടുക്കണമെന്ന് ഉപലോകായുക്ത

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ വ്യാജരേഖകള്‍ നിര്‍മിച്ച് ഉത്തരവ് സമ്പാദിച്ചവര്‍ക്കെതിരേ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉപലോകായുക്തയുടെ ഉത്തരവ്. 

ഇക്കാര്യത്തില്‍ നടന്ന തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നേരത്തെ ഉപലോകായുക്ത ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് സി.ബി സി.ഐ.ഡി എസ്.പി സി. ബാസ്റ്റിന്‍ സാബുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം ഒന്നിനു സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനും അന്വേഷണം നടത്തി ക്രിമിനല്‍ കോടതിയില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും ഉപലോകായുക്ത ജസ്റ്റിസ് എ.കെ ബഷീര്‍ ഉത്തരവിട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.