2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍- 01.07.2016

ബിരുദ ഏകജാലകം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്

ഏകജാലകം മുഖാന്തരമുള്ള ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് ഇന്നു രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും (വെബ്‌സൈറ്റ്: www.cuonline.ac.in ). പുതുതായി അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ഥികളും മാന്‍ഡേറ്ററി ഫീസായായി (ജനറല്‍ 425 രൂപ, എസ്.സിഎസ്.ടി 100 രൂപ) ജൂലൈ അഞ്ചിനു വൈകുന്നേരം അഞ്ചിനകം അടച്ച് അഡ്മിഷന്‍ ഉറപ്പാക്കണം. ഒന്നാം അലോട്ട്‌മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീസ് അടച്ച വിദ്യാര്‍ഥികള്‍ വീണ്ടും ഫീസ് അടക്കേണ്ടതില്ല. ഫീസ് അടക്കാത്തപക്ഷം നിലവില്‍ കിട്ടിയിരിക്കുന്ന അലോട്ട്‌മെന്റ് നഷ്ടപ്പെടും. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്ക് അവരെ പരിഗണിക്കുന്നതല്ല. ഹയര്‍ ഓപ്ഷനിലേക്ക് അലോട്ടമെന്റ് ലഭിക്കാന്‍ ആഗ്രഹിക്കുന്നവരും മാന്‍ഡേറ്ററി ഫീസ് അടച്ചിട്ടുള്ളവരുമായ വിദ്യാര്‍ഥികള്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്ക് കാത്തിരിക്കണം.
അലോട്ട്‌മെന്റില്‍ ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് എടുത്ത് അതാത് കോളജുകളില്‍ ജൂലൈ എട്ടുമുതല്‍ ജൂലൈ 13-നകം (സമയം: രാവിലെ പത്ത് മുതല്‍ വൈകുന്നേരം മൂന്ന് വരെ) അഡ്മിഷന്‍ എടുക്കണം. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ ലഭിച്ച ഓപ്ഷനില്‍ തൃപ്തരായവര്‍ ഹയര്‍ ഓപ്ഷന്‍ ഉണ്ടെങ്കില്‍ ജൂലൈ അഞ്ചിന് വൈകുന്നേരം അഞ്ചുമണിയ്ക്കകം കാന്‍സല്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് എടുത്ത് അതത് കോളജില്‍ ജൂലൈ എട്ടു മുതല്‍ 13-നകം അഡ്മിഷന്‍ എടുക്കണം.

പരീക്ഷാ അപേക്ഷ
ബി.ഐ.ഡി ആറാം സെമസ്റ്റര്‍ പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ, ചലാനും എ.പി.സിയും സഹിതം പിഴകൂടാതെ ജൂലൈ 12 വരെയും 150 രൂപ പിഴയോടെ ജൂലൈ 14 വരെയും സ്വീകരിക്കും. അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട വിലാസം: ജെ.സി.ഇ-8, എക്‌സാംസ് ഡിസ്റ്റന്‍സ് എജ്യൂക്കഷന്‍, യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പി.ഒ, 673 635.
നാലാം സെമസ്റ്റര്‍ എം.എസ്‌സി ഹെല്‍ത്ത് ആന്‍ഡ് യോഗ തെറാപ്പി പരീക്ഷക്ക് ജൂലൈ എട്ടുവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ
ഒന്നാം സെമസ്റ്റര്‍ എം.എഡ് (2013, 2014 പ്രവേശനം) സപ്ലിമെന്ററി പരീക്ഷ ജൂലൈ 22-ന് രാവിലെ 9.30-ന് ആരംഭിക്കും.

പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.സി.ജെ (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.
2015 നവംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.