2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

കലാഭവന്‍ മണിയുടെ മരണം: സി.ബി.ഐ നുണപരിശോധന ആരംഭിച്ചു

കൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ സി.ബി.ഐ നുണപരിശോധന ആരംഭിച്ചു. എറണാകുളം കതൃക്കടവിലുള്ള സി.ബി.ഐയുടെ ഓഫിസിലാണ് നുണ പരിശോധന ആരംഭിച്ചത്. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായിരുന്ന എം.ജി വിപിന്‍, സി.എ.അരുണ്‍ എന്നിവരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ചെന്നൈയിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. കേസില്‍ ഏഴ് പേരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാനാണ് കോടതി സി.ബി.ഐയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത്. മണിയുടെ സുഹൃത്തുക്കളായ മുരുകന്‍,അനില്‍കുമാര്‍, സിനിമാതാരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരെ അടുത്ത ദിവസം നുണപരിശോധനയ്ക്ക് വിധേയരാക്കും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.