2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കലക്ടറേറ്റ് മാര്‍ച്ചു നടത്തി

കണ്ണൂര്‍: തെങ്ങുകയറ്റ തൊഴിലാളി യൂനിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കലക്ടറേറ്റു മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ്  എം ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ പാത്തിക്കല്‍ അധ്യക്ഷനായി. കെ.ടി ഭാസ്‌കരന്‍, ടി സുധീര്‍കുമാര്‍, ആന വത്സന്‍, സി രഗ്നേഷ്, എന്‍.കെ സുരേന്ദ്രന്‍, ഐ.കെ ബാബു സംസാരിച്ചു. മഠത്തില്‍ ലക്ഷ്മണന്‍, ടി.കെ ദാമോദരന്‍, ദിനേശന്‍, ടി.എം രാജേഷ്, കെ.എം ജോസഫ്, പി.ജെ സന്തോഷ്, ബൈജു കുപ്പക്കാട്ട്, പി വിനോദ് കുമാര്‍, കെ സുനില്‍ കുമാര്‍, എം രാജന്‍, സുനില്‍ നടുവില്‍, മഹേഷ് പാപ്പിനിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി.
ജില്ലാ സ്ട്രീറ്റ് മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തെരുവോര കച്ചവടക്കാര്‍ കലകട്രേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. അരക്കന്‍ ബാലന്‍, കെ.വി നാരായണന്‍, കെ.ജെ അപ്പച്ചന്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.