2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

കലക്ടറുടെ കണ്ണുനനയിച്ച് മാത്യു

തൃശൂര്‍: ‘എന്റെ കൈയില്‍ ഇത്രേ ഉള്ളൂ’ എന്നു മാത്രം പറഞ്ഞ് വേലൂര്‍ മാറോക്കി വീട്ടില്‍ എഴുപത്തിനാലുകാരനായ മാത്യു 250 രൂപയും 250 രൂപയുടെ ലോട്ടറി ടിക്കറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്‍പിച്ചു. ഇന്നലെ ഉച്ചയോടെ കലക്ടറേറ്റിലെത്തിയ ലോട്ടറി വില്‍പനക്കാരനായ മാത്യു നിറകണ്ണുകളോടെയാണു തുക കലക്ടര്‍ക്കു കൈമാറിയത്.
ലോട്ടറി വിറ്റുകിട്ടിയ ഇന്നലത്തെ വരുമാനമാണു ദുരിതാശ്വാസന നിധിയിലേക്കു നല്‍കിയത്. രോഗബാധിതനായ മാത്യുവിനെ കണ്ടപ്പോള്‍ കലക്ടര്‍ക്കും ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സ്‌നേഹപൂര്‍വം സഹായം ഏറ്റുവാങ്ങിയ കലക്ടര്‍ മാത്യുവിനെ തൊഴുകൈയോടെയാണു തിരിച്ചയച്ചത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.