2019 June 15 Saturday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

കലക്ടറുടെ ഉത്തരവിനു പുല്ലു വില ചെക്കു ഡാമുകള്‍ തുറന്ന പടി

ഈരാറ്റുപേട്ട: കലക്ടറുടെ ഉത്തരവുണ്ടായിട്ടും തുറന്ന ചെക്കുഡാമുകള്‍ തുറന്ന പടി തന്നെ രണ്ടു ദിവസത്തിനുള്ളില്‍ മീനച്ചിലാറ്റിലെ ചെക്കു ഡാമുകള്‍ എല്ലാം അടക്കണമെന്ന കലക്ടറുടെ നിര്‍ദ്ദേശം തദ്ദേശ സ്ഥാപനങ്ങള്‍ പാലിച്ചിട്ടില്ല.
ഈരാറ്റുപേട്ടയിലെ വലിയ ചെക്കു ഡാമായ മുക്കടചെക്കു ഡാം അറ്റ കുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ആറു മാസം മുന്‍പ് തുറന്നു വച്ചതാണ് എന്നാല്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും ഇതുവരെയും ചെക്കു ഡാമുകള്‍ അടക്കാന്‍ മുനിസിപ്പല്‍ അധികൃതര്‍ കൂട്ടാകുന്നില്ല ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റിലെ മുക്കടചെക്കു ഡാമില്‍ വാട്ടര്‍ അതോറിട്ടിയുടെ ഉല്‍പ്പടെ മൂന്ന് കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ചെക്കു ഡാമുകളില്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളം കിണറുകളില്‍ ഊറിവരുന്നതാണ് വിതരണത്തിനായി പമ്പ് ചെയ്യുന്നത്. പള്ളിപ്പാറ ജലവിതരണ പദ്ധതി കിണറ്റില്‍ വെള്ളം ഇല്ലാത്തതു കാരണം ജലവിതരണം മുടങ്ങിയിരുന്നു.
കിണറിലേക്ക് വെള്ളം പമ്പു ചെയ്തു നിറച്ച ശേഷം അവിടെ നിന്നും ടാങ്കിലേക്ക് പമ്പു ചെയ്താണ് കഴിഞ്ഞദിവസം ജലവിതരണം നടത്തിയത് ഇതിനായി പ്രത്യേക മോട്ടോര്‍ സ്ഥാപിക്കേണ്ടതായും വന്നു.തീക്കോയി,പൂഞ്ഞാര്‍ മേഖലയിലും ചെക്കു ഡാമുകള്‍ തുറന്നിട്ടുണ്ട.്

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.