2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

കലക്ടര്‍ ബ്രോയെ കണ്ണന്താനം പുറത്താക്കി

തിരുവനന്തപുരം: കോഴിേക്കാടിന്റെ കലക്ടര്‍ ബ്രോയെ കണ്ണന്താനം പുറത്താക്കി. കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് മുന്‍ കോഴിക്കോട് കലക്ടറായിരുന്ന പ്രശാന്ത് നായരെ തന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയത്.

മന്ത്രിയുടെ അനുമതിയില്ലാതെ വിദേശയാത്ര പോയത് കണ്ണന്താനത്തെ ചൊടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം ചോദിക്കുകയും ഇവര്‍ തമ്മില്‍ വാക്‌പോര് ഉണ്ടാകുകയും ചെയ്തതായി പറയുന്നു.

തുടര്‍ന്ന് പ്രശാന്ത് രാജിവച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ രാജിവയ്ക്കുന്നതിനു മുമ്പ് കണ്ണന്താനം പുറത്താക്കുകയായിരുന്നു.

2007 ബാച്ചിലെ കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ പ്രശാന്തിനെ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഏതെങ്കിലും വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായി ഇനി നിയമിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News