2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കര്‍ഷക പെന്‍ഷന്‍ വീഴ്ച കൂടാതെ നല്‍കണം: മനുഷ്യാവകാശ കമ്മിഷന്‍

കോഴിക്കോട്: കര്‍ഷക പെന്‍ഷന്‍ വീഴ്ചകൂടാതെ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. കര്‍ഷകര്‍ക്ക് നല്‍കുന്ന ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ചയുള്ളതായി കമ്മിഷന്‍ വിലയിരുത്തി. കമ്മിഷന്‍ ജുഡിഷ്യല്‍ അംഗം പി. മോഹനദാസിന്റേതാണ് ഉത്തരവ്. ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ക്കാണ് ഉത്തരവ് നല്‍കിയത്. 

പ്രായാധിക്യമുള്ള കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷന്‍ യഥാസമയം നല്‍കുന്നില്ലെന്നും പെന്‍ഷന്‍ ലഭിക്കാത്തത് കാരണം മരുന്നും മറ്റും വാങ്ങാന്‍ പ്രയാസം അനുഭവിക്കുകയാണെന്നും പരാതിപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി കെ. ബാലചന്ദ്രന്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.