2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കര്‍ഷക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ മികച്ച കര്‍ഷകര്‍ക്കും കാര്‍ഷികരംഗത്തു മികവു തെളിയിച്ചവര്‍ക്കുമായി കേരള കര്‍ഷക പെന്‍ഷനേഴ്‌സ് സെന്റര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച കര്‍ഷകനായി സംഘമൈത്രി ചെയര്‍മാന്‍ ആര്‍.ബാലചന്ദ്രന്‍നായരേയും ക്ഷീരകര്‍ഷകനായി കെ.ആര്‍. മോഹനചന്ദ്രനേയും തിരഞ്ഞെടുത്തു. കൃഷി സംബന്ധമായ രചനക്കുള്ള കര്‍ഷകമിത്രം അവാര്‍ഡ് സുരേഷ് മുതുകുളത്തിനും മാധ്യമ പുരസ്‌കാരം അഷ്ടമുടി രവികുമാറിനും നല്‍കും.
ഈ മാസം 21നു കൊല്ലത്തു നടക്കുന്ന സമ്മേളനത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി കെ.പി. ജനാര്‍ദനന്‍നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എളമന ഹരിദാസ്, ട്രഷറര്‍ പി.കെ.രാഘവന്‍ എന്നിവരും പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News