2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ മോദിയുടെ ഹെലികോപ്റ്ററില്‍ രഹസ്യപെട്ടി

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ചിറ്റാര്‍ ദുര്‍ഗയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കിയ കറുത്ത പെട്ടി സ്വകാര്യവാഹനത്തില്‍ കയറ്റിക്കൊണ്ടുപോയ സംഭവത്തില്‍ കോണ്‍ഗ്രസ് കര്‍ണാടക ഘടകം തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
ജെ.ഡി.എസും ഇതിനെതിരേ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. വലിയൊരു കറുത്ത പെട്ടി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കി രണ്ടുപേര്‍ ധൃതിയില്‍ സ്വകാര്യവാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ ആദ്യം ജെ.ഡി.എസും പിന്നാലെ കോണ്‍ഗ്രസും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിനെ മറ്റു മൂന്ന് ഹെലികോപ്റ്ററുകള്‍ അനുഗമിച്ചതായി കണ്ടിരുന്നുവെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ലാന്‍ഡ് ചെയ്തയുടനെ ധൃതിയില്‍ കാറിലേക്ക് പെട്ടി കടത്തി. എസ്.പി.ജിയുടെ ഭാഗമായ കാറായിരുന്നില്ല അതെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ദുരൂഹമായ പെട്ടി സ്വകാര്യ കാറില്‍ കൊണ്ടുപോയതിനെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷണം നടത്തണമെന്നാണ് കര്‍ണാടക പി.സി.പി പ്രസിഡന്റ് ദിനേശ് ഗുണ്ടു റാവു വിഡിയോ ട്വിറ്റില്‍ പങ്കുവച്ച് ആവശ്യപ്പെട്ടത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News