2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കര്‍ണാടകയില്‍ ജീപ്പ് മറിഞ്ഞ് രണ്ട് വയനാട് സ്വദേശികള്‍ മരിച്ചു

മാനന്തവാടി: നിയന്ത്രണം വിട്ട ജീപ്പ് വയലിലേക്കു മറിഞ്ഞു രണ്ടുപേര്‍ മരിച്ചു. ഒന്‍പതുപേര്‍ക്ക് പരുക്കേറ്റു. തിരുനെല്ലി അരണപ്പാറ നാഗമന രാഘവന്റെ മകന്‍ ജീപ്പ് ഡ്രൈവര്‍ അജീഷ്(30), അപ്പപ്പാറ കാരമാട് ഷിനു(ഷിനോജ്-32) എന്നിവരാണ് മരിച്ചത്.
അജീഷ് സംഭവസ്ഥലത്തും സിനോജ് മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. തോല്‍പ്പെട്ടിയില്‍ നിന്നു തൊഴിലാളികളെയും കൊണ്ട് കര്‍ണാടകയിലേക്കു പോയ ജീപ്പാണ് കുട്ടം-കാക്കൂര്‍ ജെ.സി സ്‌കൂളിന് സമീപം ഇന്നലെ രാവിലെ ഒന്‍പതോടെ അപകടത്തില്‍പെട്ടത്. എതിരേ വന്ന വാഹനത്തിന് വഴി കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ജീപ്പ് തലകീഴായി വയലിലേക്ക് മറിയുകയായിരുന്നു.
അപ്പപ്പാറ ചക്കിണി കോളനിയിലെ വിനോദ്(28), കേശവന്റെ ഭാര്യ ദേവി (35), സുബ്രഹ്മണ്യന്റെ ഭാര്യ മഞ്ജു (35), ചെല്ലന്റെ മകന്‍ രാമന്‍ (35), ചെണ്ടക്കാളയുടെ ഭാര്യ വെള്ള (60), തിരുനെല്ലി കോട്ടിയൂര്‍ കോളനിയിലെ ചന്തുവിന്റെ മകന്‍ സോമന്‍(55), ചേകാടി ബാബു(32), കുട്ട പൂച്ചക്കല്‍ സ്വദേശി അളകസ്വാമി(30) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
പൊന്നമ്മയാണ് മരിച്ച അജീഷിന്റെ മാതാവ്. ഭാര്യ: തങ്കമണി, മക്കള്‍: ഹര്‍ഷ, പുട്ടത്തി. സഹോദരന്‍: അരുണ്‍കുമാര്‍. ആന്റണി- പരേതയായ ലീല ദമ്പതികളുടെ മകനാണ് ഷിനു. ഭാര്യ: വത്സ. മക്കള്‍: സോന, സനീഷ്. സഹോദരന്‍ പരേതനായ ഷിമി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.