2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയില്‍ നിര്‍ധന യുവതിക്ക് മാംഗല്യം

 

കരൂപ്പടന്ന: കരൂപ്പടന്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിര്‍ധന യുവതിക്ക് മാംഗല്യം. കോണത്തുകുന്ന് കൊടയ്ക്കാപ്പറമ്പ് പമ്പിന് സമീപം താമസിക്കുന്ന മേച്ചേരി സുബ്രുവിന്റെ മകള്‍ വിനിതയുടെ വിവാഹമാണ് കൂട്ടായ്മ നടത്തിയത്.
വിനിതയും ഇരിങ്ങാലക്കുട പൊറത്തുശ്ശേരി ടെമ്പിള്‍ വെള്ളാങ്ങല്ലൂര്‍ക്കാരന്‍ വീട്ടില്‍ മോഹനന്റെ മകന്‍ വിനുവും തമ്മിലുള്ള വിവാഹം ഇന്നലെ കാരുമാത്ര തെക്കുംകര അമേയ കുമാരേശ്വര ക്ഷേത്രത്തില്‍ വച്ചു നടന്നു. ഇതോടനുബന്ധിച്ച് നല്‍കുന്ന 10 പവന്‍ സ്വര്‍ണാഭരണങ്ങളും അനുബന്ധ സാമ്പത്തിക സഹായങ്ങളും വധൂഗൃഹത്തില്‍ നടത്തിയ ലളിതമായ ചടങ്ങില്‍ വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ വധുവിന്റെ പിതാവ് സുബ്രുവിന് കൈമാറി.കൂട്ടായ്മ ചെയര്‍മാന്‍ പി.കെ.എം അഷറഫ് അധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ മുഖ്യാതിഥിയായി. കൂട്ടായ്മ കണ്‍വീനര്‍ പി.എസ്.എം സിദ്ദീഖ് സ്വാഗതവും ട്രഷറര്‍ സി.കെ ഷാഫി നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ നിര്‍ധന യുവതികളുടെ വിവാഹം നടത്തുവാന്‍ തീരുമാനിച്ചതില്‍ ആദ്യത്തേതാണ് ഇത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.