2019 March 18 Monday
സദ്‌വൃത്തയായ ഭാര്യയാണ് ഐഹികവിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് – മുഹമ്മദ് നബി (സ)

കരുനാഗപ്പള്ളി സ്റ്റേഷനില്‍ പൊലിസുകാര്‍ക്കു നരകയാത്ര ജീപ്പുകള്‍ കണ്ടം ചെയ്യാറായി, തള്ളി സ്റ്റാര്‍ട്ടാക്കണം

കരുനാഗപ്പള്ളി : ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കരുനാഗപ്പള്ളി പൊലിസ് സ്റ്റേഷനിലെ ജീപ്പുകളുടെ പരിതസ്ഥിതി പൊലിസുകാരെ വലക്കുന്നു.
ആകെയുള്ളത് മൂന്നു ജീപ്പുകള്‍. അതില്‍ രണ്ടെണ്ണം കണ്ടം ചെയ്യാറായത്. അല്‍പം കാര്യക്ഷമതയുള്ള ജീപ്പ് ശബരിമല ഡ്യൂട്ടിക്കായി പമ്പയിലേക്കു കൊണ്ടു പോയിരിക്കുകയാണ്.
ശേഷിക്കുന്ന രണ്ടു ജീപ്പുകളും തുരുമ്പെടുത്തു കഴിഞ്ഞു. എവിടേക്കെങ്കിലും പോകണമെങ്കില്‍ തള്ളി സ്റ്റാര്‍ട്ടാക്കണം. സ്റ്റേഷന്റെ പരിധിയില്‍വരുന്ന കിഴക്കന്‍പ്രദേശമായ പാവുമ്പ-ചിറയ്ക്കല്‍ക്ഷേത്രം കാളിയന്‍ചന്തയില്‍ എത്തണമെങ്കില്‍ 18 കിലോമീറ്റര്‍ താണ്ടണം. ഇത്രയും ദൂരം പഴകി ദ്രവിച്ച  ജീപ്പില്‍ ജീവന്‍ പണയം വച്ചാണ് പൊലിസുകാര്‍ യാത്ര ചെയ്യുന്നത്.
സ്‌റ്റേഷനില്‍ ഡ്യൂട്ടിക്കുള്ള പൊലിസുകാരുടെ എണ്ണവും പരിമിതമാണ്. ആകെ 70 പേരാണ് ഉള്ളത്. ഓരോരുത്തര്‍ക്കും അധികഭാരമാണുള്ളത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ള സ്റ്റേഷനാണിത്. കഴിഞ്ഞ വര്‍ഷം മാത്രം 4000 ഓളം കേസുകളാണ് ഈ സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായത്. മാസം ഏകദേശം 400 കേസുകളുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.