2017 March 23 Thursday
സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
വയലാര്‍

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം: നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു

കരുനാഗപ്പള്ളി: റെയില്‍വേസ്റ്റേഷന് സമീപത്തുുണ്ടായ തീപിടിത്തത്തില്‍ തെക്കുഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് 2.45നായിരുന്നു അപകടം. പതിനഞ്ചിലധികം ബൈക്കുകളും ഒരു കാറും പൂര്‍ണമായും കത്തിയമര്‍ന്നു. സ്റ്റേഷനിലേക്കെത്തുന്ന സ്ഥിരം യാത്രികരുടെ വാഹനങ്ങളാണ് കത്തിനശിച്ചവയില്‍ ഏറെയും.
വാഹനങ്ങളില്‍ ചിലത് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് യൂനിറ്റെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിലത്തെ പുല്ലിനു തീപിടിച്ചതാണ് അപകടകാരണമെന്ന്് സ്‌റ്റേഷന്‍ഓഫിസര്‍ വി.സി വിശ്വനാഥ് പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലീഡിങ് ഫയര്‍മാന്‍ അബ്ദുള്‍സമദ്, ഫയര്‍മാന്‍മ്മാരായ രാജേഷ്,മഹേഷ്, സുഭാഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.