2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

കരുത്ത് നല്‍കുന്ന വിജയം

സര്‍ക്കാര്‍ സ്‌കൂളുകളെ കുറ്റങ്ങളുടെയും കുറവുകളുടെയും മുള്‍ക്കിരീടം ചാര്‍ത്തി കുട്ടികള്‍ കൊഴിഞ്ഞു പോകുകയും സ്‌കൂളുകള്‍ത്തന്നെ അടുച്ചുപൂട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഒന്നു മുതല്‍ പന്ത്രണ്ടാംക്ലാസുവരെ പൊതുകലാലയത്തില്‍ പഠിച്ച് മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ മുഹമ്മദ് മുനവ്വിറിനെ കുറിച്ചുള്ള ഫീച്ചര്‍ അധ്യാപകരും രാഷ്ട്രീയക്കാരുമടക്കമുള്ളവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനനിലവാരം മോശമാണെന്ന പൊതുധാരണ തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പത്താം തരത്തിലും പന്ത്രണ്ടാം തരത്തിലും ഒരു കുട്ടിയെ പോലും ജയിപ്പിക്കാന്‍ കഴിയാതിരുന്ന ആദിവാസി മേഖലകളിലെ സ്‌കൂളുകള്‍പോലും ഇന്ന് വിജയശതമാനം ഉയര്‍ത്തിയിരിക്കുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ മികച്ച അധ്യാപകരുടെയും പഠനതത്പരരായ വിദ്യാര്‍ഥികളുടെയും നിശ്ചയദാര്‍ഢ്യം കൂടുതല്‍ കരുത്തുള്ളതാകാന്‍ മുഹമ്മദ് മുനവ്വിറിന്റെ വിജയത്തിനാകുമെന്ന് തീര്‍ച്ച.

സി ബാലകൃഷ്ണന്‍
ചക്കരകുളമ്പ്
മണ്ണാര്‍ക്കാട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.