2018 October 16 Tuesday
ജീവിച്ചു തന്നെ മനസിലാക്കേണ്ട ഒന്നിലേറെ പാഠങ്ങളാണ് ജീവിതം

കരീമിന്റെ രണ്ടാം ജീവിതം

പി.ടി അബൂഹുദ പൈലിപ്പുറം

ഭിക്ഷാടക ലോബി നമ്മുടെ നാട്ടില്‍ തീര്‍ക്കുന്ന വിപത്തുകള്‍ ചെറുതൊന്നുമല്ല. ഭവനഭേദനം, പീഡനം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ അങ്ങനെ നീളുന്നു ഈ വിഭാഗം തീര്‍ക്കുന്ന ക്രൂരതകള്‍. നിയമത്തിന്റെ പഴുതുകള്‍ ഇവര്‍ക്കു രക്ഷയൊരുക്കുമ്പോള്‍ ഇവര്‍ നാട്ടിന്‍പുറങ്ങളില്‍, ബസ് സ്റ്റോപ്പുകളില്‍, റെയില്‍വേ സ്‌റ്റേഷനുകളില്‍ എല്ലാം സൈ്വരവിഹാരം നടത്തുന്നു.
മലയാളത്തില്‍ വസന്തമായി തീരേണ്ട കുരുന്നുകള്‍ എത്രയോ അപഹരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം ബാല്യങ്ങളുടെ രോദനം അന്തരീക്ഷത്തില്‍ മുഴങ്ങുന്നു. രാജ്യത്ത് ഓരോ വര്‍ഷവും കാണാതാകുന്ന കുട്ടികളുടെ കണക്ക് വലിയതാണ്. ഇവര്‍ എവിടെ പോകുന്നുവെന്നതിന് ആര്‍ക്കും ഉത്തരമില്ല. ഇതിനു പരിഹാരം ഓരോ ഗ്രാമവും ഭിക്ഷാടകമാഫിയകള്‍ക്കു വിലക്കേര്‍പ്പെടുത്തി പ്രതിരോധം തീര്‍ക്കുക എന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News