2018 July 13 Friday
അല്ലാഹുവിന്റെ ദൃഷ്ടിയില്‍ ഏറ്റവും നികൃഷ്ടരായവര്‍ ബുദ്ധി ഉപയോഗിക്കാത്തവരാണ്
- വിശുദ്ധ ഖുര്‍ആന്‍

കരിപ്പൂര്‍: എം.കെ രാഘവന്‍ എം.പിയുടെ ഉപവാസം തുടങ്ങി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വിസ് പുനരാരംഭിക്കുക, ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കുക തുടങ്ങിയ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസസമരത്തിന് തുടക്കം.
കോഴിക്കോട് സെന്‍ട്രല്‍ ലൈബ്രറിക്ക് സമീപം കിഡ്‌സണ്‍ കോര്‍ണറില്‍ നടക്കുന്ന ഉപവാസം ഇന്ന് രാവിലെ സമാപിക്കും. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. എല്ലാ എം.പിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി നേതാക്കളും കക്ഷി രാഷ്ടീയ ഭേദമന്യേ കരിപ്പൂരിന്റെ പ്രതാപം വീണ്ടെടുക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നു കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ.പി.ശങ്കരന്‍ അധ്യക്ഷനായി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
നടന്‍ ജോയ് മാത്യു, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, കരിപ്പൂര്‍ എയര്‍പോര്‍ട്ട് മുന്‍ ഡയരക്ടര്‍ വിജയകുമാര്‍, എം.സി മായിന്‍ഹാജി, അഡ്വ.ടി.സിദ്ദീഖ്, ഉമര്‍ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റര്‍, എന്‍.സുബ്രഹ്മണ്യന്‍, ഫാദര്‍ തോമസ് പനക്കല്‍, അഡ്വ. കെ. പ്രവീണ്‍കുമാര്‍, ഷെവ.സി.ഇ ചാക്കുണ്ണി, ഡോ. കെ. മൊയ്തു, എം.ടി പത്മ, കെ.സി അബു, പി.വി ഗംഗാധരന്‍, പി.വി ചന്ദ്രന്‍, കെ.പി അബ്ദുല്‍ മജീദ്, കെ.
പി മുഹമ്മദ്കുട്ടി, പി.എ ഹംസ, ഇബ്രാഹിം എളേറ്റില്‍, കെ.എം ബഷീര്‍ സംബന്ധിച്ചു. ഇന്ന് കാലത്ത് 10 ന് നടക്കുന്ന സമാപനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.