2018 October 16 Tuesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

കരിപ്പൂരില്‍ ‘വലിയ വിമാനമിറങ്ങി’

കൊണ്ടോട്ടി: വലിയ വിമാനങ്ങള്‍ക്ക് അനുമതി പ്രതീക്ഷിച്ചിരിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഈ ശ്രേണിയില്‍പ്പെട്ട വ്യോമസേനയുടെ വിമാനമിറങ്ങി. 245 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ കോഡ്- ഡിയില്‍പ്പെടുന്ന സി-17 വിമാനമാണ് തിങ്കളാഴ്ച ഉച്ചയോടെ കരിപ്പൂര്‍ റണ്‍വേയില്‍ ഇറങ്ങിയത്. വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ജവാന്‍മാരെ അസമിലെ ദുരിതാശ്വാസ ക്യാംപിലേക്ക് കൊണ്ടുപോകുന്നതിനു വേണ്ടിയാണ് വിമാനമെത്തിയത്.

വിമാനത്തിന് ലാന്‍ഡിങ്ങിനുള്ള പ്രത്യേക അനുമതി നല്‍കുകയായിരുന്നു. വൈകിട്ട് 4.20ന് 240 ജവാന്‍മാരുമായി കരിപ്പൂരില്‍നിന്ന് വിമാനം അസമിലേക്ക് പറന്നു. 277 ടണ്‍ ഭാരമുള്ളതാണ് വിമാനം. അനുമതി ലഭിച്ചാല്‍ സഉൗദി എയര്‍ലൈന്‍സ് സര്‍വിസിനെത്തിക്കുന്ന വിമാനത്തേക്കാള്‍ 40 ടണ്‍ ഭാരം കൂടിയ വിമാനമാണ് തിങ്കളാഴ്ച കരിപ്പൂരിലെത്തിയത്. റണ്‍വേ വലിയ വിമാനങ്ങള്‍ക്ക് പ്രാപ്തമല്ലെന്ന് പറഞ്ഞാണ് കേന്ദ്രം വലിയവിമനങ്ങള്‍ക്കുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി ഈ ആഴ്ച ലഭിക്കുമെന്നാണ് സൂചന.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News