2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

കരിപ്പൂരില്‍ പറന്നിറങ്ങി; പത്തനംതിട്ടവരെയെത്തി മുങ്ങിത്തപ്പി

കൊണ്ടോട്ടി: പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ കരിപ്പൂരിലെത്തിയ സൈനികര്‍ മലപ്പുറം മുതല്‍ പത്തനംതിട്ടവരെയെത്തി.
നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചതോടെയാണ് അത്യാധുനിക സജ്ജീകരണങ്ങളോടെ വിമാനങ്ങള്‍ സൈനികരുമായി കരിപ്പൂരിലെത്തിയത്.
വയനാട് ജില്ലയില്‍ ഉരുള്‍പ്പൊട്ടലും പേമാരിയുമുണ്ടായതിന്റെ പാശ്ചാത്തലത്തിലാണ് ആദ്യസംഘം കരിപ്പൂരിലെത്തിയത്.194 സൈനികരും,152 എന്‍.ഡി.ആര്‍.എഫുമായിരുന്നു. ഇവരില്‍ സൈന്യത്തെ വയനാട്ടിലേക്കും 152 എന്‍.ഡി.ആര്‍.എഫ് സംഘത്തെ മലപ്പുറത്തും നിയോഗിച്ചു.
പിന്നീട് എത്തിയ 22 സൈനികരെ പത്തനംതിട്ടയിലേക്കും,21 പേരെ കോട്ടയത്തേക്കും നിയോഗിച്ചു.
സൈന്യത്തില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരുണ്ട്. ബോട്ടുകളും ഇവര്‍ക്കുള്ള വാഹനങ്ങളടക്കം വിമാനത്തിലാണ് എത്തിച്ചത്.കൊല്‍ക്കത്ത,പൂനെ,ഭൂവനേശ്വര്‍,ജോധ്പൂര്‍,ബംഗലൂരു,കൊല്‍ക്കത്ത,തമഴ്‌നാട് തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നാണ് സൈന്യം എത്തിയത്.വ്യോമസേനയുടെ ഐ.എന്‍.77 ഗ്ലോബ് മാസ്റ്റര്‍ വിമാനമാണ് കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നിന്നെത്തിയത്.
കരിപ്പൂരിലെത്തിയ സൈന്യത്തിന് ആവശ്യമായ സൗകര്യങ്ങള്‍ കൊണ്ടോട്ടി തഹസില്‍ദാര്‍ കെ.ദേവകിയുടെ നേതൃത്വത്തിലാണ് ഒരുക്കി നല്‍കുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.