
മലയാളിയുടെ നാട്ടിന്‍പുറത്ത് ഏറെയുള്ള ഫലമാണ് പപ്പായ. ഔഷധഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതു കൂടാതെ കരളിന്റെ സംരക്ഷകനായും പപ്പായയെ ഉപയോഗിക്കാമെന്നാണ് പുതിയ വിവരം. ലിവര്‍ സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.
പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെ ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും. അതിനാല്‍ തന്നെ ദിവസവും പപ്പായക്കുരു ശീലമാക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല.
പപ്പായ പച്ചയായും പഴമായും കഴിക്കാന്‍ ആര്‍ക്കും ഇഷ്ടക്കുറവൊന്നും ഉണ്ടാവില്ല. എന്നാല്‍, ഇതേ പപ്പായയുടെ കുരു അതേപോലെ കഴിക്കാന്‍ പറഞ്ഞാല്‍ ആരും ഒന്നു മടി കാണിക്കും. കാരണം അതിന്റെ ചവര്പ്പുതന്നെ. ഇതു മറികടക്കാന്‍ ശാസ്ത്രീയമായി ചില രീതികള്‍ ഉപയോഗിക്കാം.
♦ പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കാം. ദിവസവും ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ പൊടിയെടുത്ത് ചെറു ചൂടുവെള്ളത്തില്‍ ചേര്ത്ത്് കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് രാവിലെ ഭക്ഷണത്തിനു മുന്‍പ് കഴിക്കുന്നതാണ് ഉത്തമം.
♦ പപ്പായക്കുരുവിന്റെ ചവര്‍പ്പകറ്റാന്‍ തേന്‍ ഉപയോഗിക്കുന്നതും ഗുണകരമാണ്. ഒരു ചെറിയ പപ്പായയുടെ കുരുവിലേക്ക് ഒരു വലിയ സ്പൂണ്‍ തേന്‍ ഒഴിച്ച് കഴിക്കാവുന്നതാണ്.
♦ മറ്റൊരു വഴി പപ്പായക്കുരുവിനെ സാലഡിന്റെ കൂടെ കഴിക്കുക എന്നത്. പഴുത്തപപ്പായ, ഉള്ളി, നാരങ്ങ നീര്, ഒലീവ് ഓയില്‍, കുരുമുളക് പൊടി, തേന്‍, ഉപ്പ് എന്നിവയടങ്ങിയ മിശ്രിതത്തില്‍ പപ്പായക്കുരു ചേര്‍ത്ത് കഴിക്കാവുന്നതാണ്.
വണ്ണം കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണുകളുടെ സംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം സഹായിക്കുന്ന പപ്പായ ഒരു അത്ഭുത ഔഷധമാണെന്ന് തെളിയിച്ചു കഴിഞ്ഞു. പപ്പായ മാത്രമല്ല കരളിനെ സംരക്ഷിക്കുന്ന പപ്പായക്കുരുവും നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.