2018 June 21 Thursday
ഇത് നിന്റെ പാത. നീ തനിച്ചും. മറ്റുള്ളവര്‍ ഒപ്പം നടന്നേക്കാം. എന്നാല്‍ നിനക്കുവേണ്ടി നടക്കാന്‍ നിനക്കല്ലാതെ മറ്റാര്‍ക്ക് കഴിയും
-ജലാലുദ്ദീന്‍ റൂമി

കരമന കളിയിക്കാവിള ദേശീയപാത: രണ്ടു വര്‍ഷത്തിനിടെ അനുവദിച്ചത് 630.88 കോടി

 

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കരമന കളിയിക്കാവിള ദേശീയപാത വികസനത്തിനായി അനുവദിച്ചത് 630.88 കോടി രൂപ. ഒന്നാം ഘട്ടത്തിലെ രണ്ടാം റീച്ചായ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള സ്ഥലമെടുപ്പിനായി 261.87 കോടി രൂപയും രണ്ടാം റീച്ചില്‍പെട്ട ബാലരാമപുരം മുതല്‍ വഴിമുക്ക് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തെ സ്ഥലം ഏറ്റെടുക്കുന്നതിന് 98.1 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രാവച്ചമ്പലം മുതല്‍ വഴിമുക്ക് വരെയുള്ള 6.5 കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണത്തിനായി 162.46 കോടി രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറു മാസത്തിനകം നല്‍കി. സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തിയായ പ്രാവച്ചമ്പലംമുതല്‍ ബാലരാമപുരം വരെയുള്ള ഭാഗത്തെ വികസനത്തിന് 108.45 കോടി രൂപയുടെ പ്രവൃത്തിക്ക് ടെണ്ടറായി. രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.