2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കരമടക്കാം; ഡീസല്‍വാഹനമോടിക്കാം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 2000 സി.സിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതു നിരോധിച്ചുള്ള ഉത്തരവിന് ഇളവുമായി സുപ്രിംകോടതി. ഒറ്റത്തവണയുള്ള പരിസ്ഥിതി നഷ്ടപരിഹാര ലെവിയടച്ചു വാഹനങ്ങള്‍ ഓടിക്കുന്നതിന് അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുകയാണെന്നു കോടതി അറിയിച്ചു.

കരമടച്ചു വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള അനുമതി നല്‍കാന്‍ പദ്ധതിയുണ്ടെന്ന് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.കെ സിഖ്‌രി, ജസ്റ്റിസ് ആര്‍. ഭാനുമതി എന്നിവരങ്ങിയ ബെഞ്ചാണ് ഇന്നലെ അറിയിച്ചത്.

ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചതു സംബന്ധമായി ഫയല്‍ ചെയ്യപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കവേയായിരുന്നു ബെഞ്ചിന്റെ പരാമര്‍ശം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.