2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കമ്മിഷനെതിരേ ആഞ്ഞടിച്ച് മമത

 

കൊല്‍ക്കത്ത: പരസ്യപ്രചാരണത്തിനുള്ള സമയം വെട്ടിക്കുറച്ച തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി.

നേരത്തെ നിശ്ചയിച്ച സമയത്തിന് മുന്‍പെ പ്രചാരണം അവസാനിപ്പിക്കാന്‍ മാത്രം ഗുരുതരമാണ് ബംഗാളിലെ അവസ്ഥയെങ്കില്‍ എന്തിനാണ് ഇന്ന് രാത്രി വരെ കമ്മിഷന്‍ കാത്തിരുന്നത് മോദി ഇന്ന് ബംഗാളില്‍ പ്രസംഗിക്കുന്നത് കൊണ്ടാണോ സാധാരണ പ്രചാരണ സമയം അവസാനിക്കുക വൈകീട്ട് അഞ്ചിനാണ്. എന്നാല്‍, ബംഗാളില്‍ ഇത് രാത്രി പത്തായി. കാരണം വൈകീട്ട് ആറിന് ഡുംഡുമില്‍ മോദിയുടെ റാലിയുണ്ട്- മമത ആരോപിച്ചു.

ആര്‍.എസ്.എസിന് വേണ്ടിയാണ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും മമത ആരോപിച്ചു. സംഘര്‍ഷത്തിന്റെ പേരിലാണ് നടപടിയെടുക്കുന്നതെങ്കില്‍ അതിന് തുടക്കമിട്ട ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരേയാണ് നടപടി വേണ്ടത്.
അമിത് ഷാക്ക് കാരണം കാണിക്കല്‍ നോട്ടിസ് പോലും നല്‍കിയില്ല. അമിത്ഷാ ഇന്ന് ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച് കമ്മിഷനെ വിരട്ടി. അത് കണ്ട് പേടിച്ചിട്ടാണോ ഇപ്പോഴത്തെ നടപടി -മമത ചോദിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.