2019 September 20 Friday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസസില്‍ 417 ഒഴിവുകള്‍

യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന്‍ നടത്തുന്ന കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വിസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഹൈദരാബാദിലെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അക്കാദമി, ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവിടങ്ങളിലെ 417 ഒഴിവിലേക്കാണ് പ്രവേശനം.
സെപ്റ്റംബര്‍ എട്ടിനാണ് പരീക്ഷ. കേരളത്തില്‍ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. upscon-l-in-e.ni-c.inഎന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. പ്രായപരിധി: ഇന്ത്യന്‍ മിലിറ്ററി അക്കാദമി, ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി എന്നിവയിലേക്ക് ബിരുദം അല്ലെങ്കില്‍ തത്തുല്യം, നേവല്‍ അക്കാദമിയിലേക്ക് അംഗീകൃത എന്‍ജിനീയറിങ് ബിരുദം, എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചുള്ള ബിരുദം അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം എന്നിങ്ങനെയാണ് യോഗ്യത. നിര്‍ദിഷ്ട ശാരീരിക യോഗ്യതയും വേണം.

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്ക് 1996 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്‍മാര്‍, ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 1996 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്‍മാര്‍, എയര്‍ഫോഴ്‌സ് അക്കാദമിയിലേക്ക് 1996 ജൂലൈ രണ്ടിനും 2000 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ച അവിവാഹിതരായ പുരുഷന്‍മാര്‍, ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് 1995 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവര്‍ അവിവാഹിതരായ പുരുഷന്‍മാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ നോണ്‍ ടെക്‌നിക്കല്‍ കോഴ്‌സിലേക്ക് അവിവാഹിതരായ വനിതകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത, കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചനം നേടിയവര്‍ക്കും (വിവാഹമോചനരേഖകളുള്ള, കുട്ടികളില്ലാത്തവര്‍) അപേക്ഷിക്കാം. ഇവര്‍ 1995 ജൂലൈ രണ്ടിനും 2001 ജൂലൈ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷിക്കാവുന്ന അവസാന തിയതി: ജൂലൈ 08.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News