2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

കമ്പാലത്തറ ഏരിയില്‍ വെള്ളം കാലി

 

ചിറ്റൂര്‍: നാട് മുഴുവന്‍ ജലപ്രളയത്തില്‍ മുങ്ങിയെങ്കിലും മൂലത്തറ ഡാമില്‍ നിന്നും ഇടതുകര പ്രദേശത്തെ കൃഷി സ്ഥലങ്ങളിലേക്ക് ആവശ്യമായ വെള്ളം ശേഖരിച്ചു് വെക്കുന്ന കമ്പാലത്തറ ഏരിയിലും വെങ്കലക്കയത്തിലും വെള്ളം എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. മൂലത്തറയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇടതുകര ഹൈ ലെവല്‍ കനാല്‍ അടച്ചിട്ടു. ഇതിലൂടെയാണ് കമ്പാലത്തറയിലേക്ക് വെള്ളം എത്തിക്കുന്നത്. ആളിയാറില്‍ നിന്നും തുറന്ന വെള്ളം മുഴുവന്‍ ചിറ്റൂര്‍ പുഴയിലൂടെ കടലിലേക്ക് ഒഴുക്കി കളയുകയാണ് ചെയ്തത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.