2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കമലിന്റെ വീടിനു മുന്നില്‍ ബി.ജെ.പി ദേശീയഗാനം ആലപിച്ചു

 

കൊടുങ്ങല്ലൂര്‍: ദേശീയഗാനാലാപന വിവാദത്തില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി രക്ഷാധികാരിയും കൂടിയായ സംവിധായകന്‍ കമല്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ ദേശീയഗാനാലാപനം നടത്തി. ചന്തപ്പുരയില്‍ നിന്നും പ്രകടനമായെത്തിയ പ്രവര്‍ത്തകരെ കമലിന്റെ വീടിന്റെ പരിസരത്ത് പൊലിസ് തടഞ്ഞു.
തുടര്‍ന്ന് നടന്ന യോഗം ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഉദ്ഘാടനം ചെയ്തു. പ്രതിഷേധയോഗത്തെ തുടര്‍ന്ന് സമരക്കാര്‍ ദേശീയ ഗാനം ആലപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.