2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

കപ്പലണ്ടി കൃഷിയില്‍ നൂറുമേനി വിളവുമായി വെങ്കിടങ്ങ് ഗ്രാമം

 

വെങ്കിടങ്ങ്: കൂര്‍ക കൃഷി പദ്ധതിക്ക് പിറകെ കപ്പലണ്ടി കൃഷിയിലും നൂറുമേനി വിളവുമായി വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് മുന്നേറുന്നു. പൊലിവ് പദ്ധതി പ്രകാരം പന്ത്രണ്ടാം വാര്‍ഡിലെ കുടുംബശ്രീയിലെ ശ്രീ സൗഭാഗ്യ യൂനിറ്റാണ് കപ്പലണ്ടി കൃഷിയില്‍ മിന്നുന്ന വിജയം നേടിയത്. കഴിഞ്ഞ ദിവസം നടന്ന വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതി എന്‍ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷീജ രാജീവ് അധ്യക്ഷയായി. ശോഭന മുരളി, അമ്മിണി കുഞ്ഞയ്യപ്പന്‍, പ്രീത കരുവന്തല സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.